റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദാ ഇതാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് കമലം എന്നാക്കിയതിന്റെ കാരണം: രാഷ്ട്രീയമില്ലെന്നും വിശദീകരിച്ച് വിജയ് രൂപാണി

January 21, 2021 - 9:11 am

വരാണസി: സമൂഹമാധ്യമങ്ങളില്‍ ഡ്രാഗണ്‍ ഫ്രൂട്ടാണ് ഇ്‌പ്പോള്‍ താരം. കാരണമായത് ആകട്ടേ അതിന്റെ പേര് മാറ്റവും. ഡ്രാഗണ്‍ ഫ്രൂട്ടിന് ആ പേര് ചേരില്ലെന്നും പകരം കമലം എന്ന പേരിലാകും സംസ്ഥാനത്ത് അറിയപ്പെടുകയെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. പേരിന് ചൈനീസ് ബന്ധമുള്ളതിനാലാണ് ഒഴിവാക്കുന്നതെന്നും ഡ്രാഗണ്‍ ഫ്രൂട്ടിന്റെ രൂപം താമരപ്പൂവിനു സമാനമായതിനാലാണ് കമലം എന്ന പേരിട്ടതെന്നും ഗുജറാത്ത് മുഖ്യമന്ത്രി പറഞ്ഞു. കമലം എന്നത് ഒരു സംസ്‌കൃത പദമാണ്. അതുപോലെ തന്നെ ആ ഫലത്തിന് താമരയുടെ ആകൃതിയുമുണ്ട്. അതുകൊണ്ടാണ് അതിനെ കമലം എന്നു വിളിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയവും ഇല്ല മാധ്യമങ്ങളോട് വിജയ് രൂപാണി പറഞ്ഞു. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് മാറ്റുന്നതിനായി പേറ്റന്റിന് അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷയില്‍ തീരുമാനം ആകുന്നതിന് മുന്‍പ് തന്നെ കമലം എന്നു തന്നെ ഡ്രാഗണ്‍ ഫ്രൂട്ടിനെ വിളിക്കാനാണ് തീരുമാനമെന്നും രൂപാണി പറഞ്ഞു.പുതിയ പേരുമാറ്റത്തെ എതിര്‍ത്തും പരിഹസിച്ചും നിരവധി ട്രോളുകള്‍ എത്തിയതോടെയാണ് എന്തുകൊണ്ടാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് മാറ്റിയതെന്ന വിശദീകരണവുമായി മുഖ്യമന്ത്രി വിജയ് രൂപാണി എത്തിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗുജറാത്തിലെ കച്ചിലും നവസാരിയിലുമുള്ള കര്‍ഷകര്‍ വ്യാപകമായി ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ട്. ഗുജറാത്തിലെ ബിജെപി ഓഫീസിന്റെ പേരും കമലം എന്നാണ്. ഗുജറാത്തിലെ വനംവകുപ്പും ഡ്രാഗണ്‍ഫ്രൂട്ടിന്റെ പേരുമാറ്റം സംബന്ധിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിലും അപേക്ഷ നല്‍കിയിട്ടുണ്ട്.

ഡ്രാഗണ്‍ ഫ്രൂട്ടിനെ അറിയാം

ഏറെ ഗുണഗണങ്ങളുള്ള ലോകമെമ്പാടുമുള്ള ഉഷ്ണമേഖല പ്രദേശങ്ങളില്‍ കാണുന്ന ‘ഹൈലോസീറസ്’ എന്ന കള്ളിച്ചെടിയില്‍ വളരുന്ന പഴമാണിത്. കള്ളിച്ചെടിയുടെ വര്‍ഗ്ഗത്തില്‍പ്പെടുന്ന പടര്‍ന്നു വളരുന്ന ഈ സസ്യം ചൂടുള്ള കാലാവസ്ഥയിലാണ് വളരുന്നത്. രൂപഭംഗികൊണ്ട് മനോഹരമായ ഈ പഴത്തിന്റെ ഉള്ളിലുള്ള മാസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യം. മെക്സിക്കോയും മദ്ധ്യദക്ഷിണ അമേരിക്കയുമാണ് ഈ ചെടിയുടെ സ്വദേശമെങ്കിലും ചൈന, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ തെക്കു കിഴക്കന്‍ ഏഷ്യ രാജ്യങ്ങളിലും, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമാണ് വിപണിയിലെ പ്രധാന ഉത്പാദകര്‍. ധാരാളം ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുള്ള ഈ പഴത്തിന് ഡയബെറ്റിസ്, കൊളസ്ട്രോള്‍, സന്ധിവേദന, ആസ്തമ, തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. വൈറ്റമിന്‍, കാല്‍സ്യം, ധാതുലവണങ്ങള്‍ എന്നിവ യും പഴങ്ങളില്‍ ധാരാളം അടങ്ങിയിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *