ഗൂഗിള്‍ ജീവനക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്പതോളം യുവതികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

അഹമ്മദാബാദ്: ഗൂഗിള്‍ ജീവനക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് അമ്പതോളം യുവതികളെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു അഹമ്മദാബാദിലാണ് സംഭവം. സന്ദീപ് ശര്‍മ്മയെന്നറിയപ്പെടുന്ന വിഹാന്‍ ശര്‍മ്മയാണ് യുവതികളെ പീഡിപ്പിച്ചതെന്ന് അഹമ്മദാബാദ് സൈബര്‍ സെല്‍ പറഞ്ഞു.

ഹൈദരാബാദ് ഐഐഎം ല്‍ നിന്ന് ബിരുദമെടുത്ത് ഗൂഗിളില്‍ എച്ച് ആര്‍ മാനേജരാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മാട്രിമോണിയല്‍ സൈറ്റിലൂടയാണ് ഇയാള്‍ സ്ത്രീകളെ വശത്താക്കിയത്. ഇയാളില്‍ നിന്ന് 30 സിം കാര്‍ഡുകല്‍, നാല് മൊബൈല്‍ ഫോണുകള്‍ , നാല് വ്യാജ ഐഡി കാര്‍ഡുകള്‍ എന്നിവ പോലീസ് കണ്ടെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →