സ്വര്‍ണ്ണകടത്തുകേസിലെ റബ്ബിന്‍സിനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു

കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസിലെ പ്രധാന വിദേശ കണ്ണികളിലൊരാളായ മുവാറ്റുപുഴ സ്വദേശി റബ്ബിന്‍സ്‌ കെ ഹമീദിനെ കെസറ്റംസ്‌ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. സാമ്പത്തീക കുറ്റ വിചാരണകോടതി പത്തുദിവസത്തെ കസറ്റഡി അനുവദിച്ചിരുന്നു. ഒപ്പം സ്വര്‍ണ്ണം- ഡോളര്‍കടത്തു കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനേയു, പിഎസ്‌ സരിത്തിനേയും ചോദ്യം ചെയ്യാനായി ഒരു ദിവസത്തെ കസറ്റഡിക്കും കസറ്റംസിന്‌ അനുമതി ലഭിച്ചു.

റബ്ബിന്‍സിന്റെ മൊബൈല്‍ ഫോണ്‍ കോള്‍ ഡേറ്റാ കസറ്റംസ്‌ ശേഖരിച്ചിട്ടുണ്ട്‌. റബബ്ബിന്‍സിന്റെ അറസറ്റ്‌ ഡിസംബര്‍ 15നാണ്‌ രേഖപ്പെടുത്തിയത്‌. റബിന്‍സ്‌ ദുബായിലായിരുന്ന സമയത്ത്‌ മൂവാറ്റുപുഴയില്‍ നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയ വിവരങ്ങളുടെ വിശദാംശങ്ങള്‍ കണ്ടെത്താനാണ്‌ റബ്ബിന്‍സിനെ ചോദ്യം ചെയ്യുന്നത്‌.

കേസുകളുമായി ബന്ധപ്പെട്ട്‌ അടുത്തിട ലഭിച്ച ചില മൊഴികള്‍ നേരത്തേ നല്‍കിയ മൊഴികളുമായി ചേരന്നില്ലെന്നതിനാലാണ്‌ സ്വപ്‌നാ സുരേഷിനേയും സരിത്തിനേയും വീണ്ടും കസറ്റഡി യില്‍ ആവശ്യപ്പെട്ട്‌ കസ്‌റ്റംസ്‌ അപേക്ഷ നല്‍കിയത്‌. ജയിലില്‍ ചോദ്യം ചെയ്യുമ്പോള്‍ വീഡിയോയില്‍ പകര്‍ത്തണം, ജയിലുദ്യോഗസ്ഥന്റെ സാന്നിദ്ധ്യമുണ്ടാവണം എന്നീ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാണ്‌ കസറ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →