റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മകളെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

January 18, 2021 - 2:58 pm

ഒഡീഷ: മകളെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ.
സുകുരി ഗിരി (58) എന്ന സ്ത്രീയാണ് അറസ്റ്റിലായതെന്ന് ഒഡീഷ പൊലീസ് അറിയിച്ചു. 12- 1 – 2021 ന് ബാലസോര്‍ ജില്ലയിലാണ് സംഭവം.

സുകുരി ഗിരിയുടെ മകൾ ഷിബാനി നായിക്കാണ് (36) കൊല്ലപ്പെട്ടത്.
കേസിൽ വാടക കൊലയാളിയായ പ്രമോദ് ജെന(32)യെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു രണ്ടു പ്രതികൾ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.

50,000 രൂപ വാടക കൊലയാളികൾക്ക് നൽകിയാണ് സുകുരി കൊലപാതകം നടത്തിച്ചത്. ഇതിൽ എണ്ണായിരം രൂപ അഡ്വാന്‍സായി നല്‍കുകയും ചെയ്തു.

12-ന് മൃതദേഹം നാഗ്രാം ഗ്രാമത്തിലെ പാലത്തിനടിയില്‍ നിന്നാണ് കണ്ടെത്തിയത്. മൃതദേഹത്തില്‍ നിറയെ മുറിവുകളുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സ്വന്തം അമ്മയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് കണ്ടെത്തുകയായിരുന്നു.

അനധികൃത മദ്യവില്‍പ്പനയില്‍ ഏര്‍പ്പെട്ടിരുന്ന ഷിബാനിയെ പല തവണ വിലക്കിയെങ്കിലും പിന്മാറാന്‍ തയ്യാറായിരുന്നില്ല. ഇതാണ് കൊലപ്പെടുത്തിയതിന് കാരണമെന്ന് സുകുരി പൊലീസിനോട് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *