ന്യൂ ഡല്‍ഹി: ഡല്‍ഹി സംസ്ഥാനത്ത് ആദ്യഡോസ് വാക്സിന് സ്വീകര്ച്ചത് എല്‍എന്‍ജെപിയിലെ നേഴ്സിംഗ് ഓഫീസര്‍ ഇടുക്കി ഇരട്ടയാര്‍ സ്വദേശിനി ബിജി ടോമി. വാക്സിന് കുത്തിവച്ചത് മലയാളി നഴ്സായ ഷിബി. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ,ആരോഗ്യമന്ത്രി സത്യേന്തര്‍ ജയിന് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കുത്തിവയ്പ്പ്.
പാര്‍ശ്വ ഫലങ്ങള്‍ ഒന്നും അനുഭവപ്പെട്ടില്ലെന്നും ചരിത്ര മുഹൂര്‍ത്തത്തിന്റെ ഭാഗമായതില്‍ അഭിമാനമുണ്ടെന്നുംബിജി ടോമി പ്രതികരിച്ചു. ദിവസവും നിരവധി മരണങ്ങള് കണ്ട് വേദനിച്ചിരുന്നതായും കോവിഡ് വാക്സിന് എത്തിയതില്‍ ആശ്വാസമുണ്ടെന്നും ബിജി ടോമി പറഞ്ഞു .
16 വര്‍ഷമായി എല്‍എന്‍ജെപിയില്‍ നഴ്സാണ് ബിജി. ഡല്‍ഹി ഗാസിയാബാദില്‍ ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കും ഒപ്പം താമസിക്കുന്നു. ബിജിയെകൂടാതെ എല്എന്ജെപിയിലും ഡല്‍ഹി എയിംസ് ഉള്‍പ്പടെയുളള മറ്റ് ആശുപത്രികളിലുമായി നിരവധി മലയാളി ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിന് സ്വീകരിച്ചു. ഡല്‍ഹിയില്‍ സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെട 81 കേന്ദ്രങ്ങളിലാണ് വാക്സിനേഷന് ആരംഭിച്ചത്.

