റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതകള്‍ തുടരുന്നു

January 16, 2021 - 8:56 am

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് ഒന്നരമാസം മുമ്പ് വിവാഹം കഴിഞ്ഞ യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതകള്‍ തുടരുന്നു. മകളുടെ ക്ഷേമം അന്വേഷിക്കാന്‍ അമ്മ വീട്ടിലെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന മകളുടെ മൃതദേഹം കണ്ടത്. വെന്നിയോട് താമസിക്കുന്ന ഇവര്‍ രാവിലെ 10 മണിയോടെയാണ് കല്ലമ്പലത്തുളള മകളുടെ ഭര്‍തൃവീട്ടിലെത്തുന്നത്. തുറന്നുകിടന്ന വീട്ടില്‍ ആരെയും കാണാഞ്ഞതിനാല്‍ മകളെ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ചോഫായിരുന്നു.

മകള്‍ ആതിരയും ഭര്‍ത്താവ് ശരത്തുമാണ് വീട്ടില്‍ താമസമുളളത്. ശരത്തിന്റെ മാതാപിതാക്കള്‍ തൊട്ടടുത്തുതന്നെയുളള മറ്റൊരു വീട്ടിലാണ് താമസം. വീട്ടില്‍ ആരെയും കാണാതെ വന്നപ്പോള്‍ തൊട്ടടുത്തുതാമസിക്കുന്ന ശരത്തിന്റെ മാതാവിനെ വിളിച്ചുവരുത്തി . രണ്ട് പേരും ചേര്‍ന്ന് വീട്ടിനുളളിലും പുറത്തും അന്വേഷിച്ചിട്ടും കണ്ടെത്തിയില്ല. തുടര്‍ന്ന് അച്ഛനേയും കൊണ്ട് ആശുപത്രിയില്‍ പോയിരു്ന്ന ശരത്തിനെ വിളിച്ചു. തുടര്‍ന്ന് ശരത്തെത്തി. പരിശോധന നടത്തിയപ്പോള്‍ ശുചിമുറി അകത്തുനിനിും പൂട്ടിയിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവാഹത്തിന് തൊട്ടുമുമ്പാണ് ശരത്ത് വിദേശത്തുനിന്നും വീട്ടിലെത്തിയത്. ആതിര അ്ധികം സംസാരിക്കാത്ത പ്രകൃതക്കാരിയായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. പോലീസും, ഡോഗ്‌സക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി . വര്‍ക്കല പോലീസ് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *