ജനീവ: ചൈനയിലെ വുഹാനില്‍ കോവിഡ് -19 ന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാനുള്ള അന്താരാഷ്ട്ര ദൗത്യത്തിലെ രണ്ട് വിദഗ്ധര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ഇവര്‍ സിംഗപ്പൂരില്‍ തുടരുകയാണെന്നും ചൈനയിലേക്ക് എത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ട്.ലോകാരോഗ്യ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ ഗവേഷകരും മാതൃരാജ്യത്തില്‍ നിന്ന് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. പിന്നീട് സിംഗപ്പൂരില്‍ വച്ച് വീണ്ടും നടത്തുകയായിരുന്നു. അപ്പോഴാണ് ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവായതെന്നും ലോകാരോഗ്യ സംഘടന ട്വീറ്റ് ചെയ്തു.നയതന്ത്ര സമ്മര്‍ദ്ദങ്ങളും വാക്‌പോരുകള്‍ക്കും ശേഷമാണ് ചൈന, വുഹാനിലേക്ക് മെഡിക്കല്‍ സംഘത്തെ അനുവദിക്കാന്‍ തീരുമാനിച്ചത്.കഴിഞ്ഞ ആഴ്ച്ച ലോകാരോഗ്യ സംഘടനയുടെ ഒരുകൂട്ടം ജീവനക്കാര്‍ ചൈനയിലേക്ക് എത്തേണ്ടതായിരുന്നു. എന്നാല്‍ വിസ ഇല്ലെന്ന് കാണിച്ച് ചൈന ഇവരെ മടക്കി അയച്ചു. സ്വതന്ത്രമായ അന്വേഷണം തടയാനുള്ള ശ്രമമാണ് ഇതെന്നാണ് നിരീക്ഷകര്‍ സംശയിക്കുന്നത് കൊവിഡ്-19 വൈറസ് ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നാണ് പുറത്തുചാടിയതെന്ന് ഇനിയും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഒരു ചൈനീസ് മെഡിക്കല്‍ ഗവേഷകയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഈ വാദങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. ജൈവ ആയുധമായി കൊവിഡ്-19 ചൈന ഉപയോഗിച്ചെന്നാണ് ആരോപണങ്ങള്‍. തെളിവുകളുടെ അഭാവത്തില്‍ ലോകാരോഗ്യ സംഘടന ഇത് നിഷേധിച്ചിരുന്നു. ചൈനയും ഇത് തള്ളിക്കളഞ്ഞു.



