ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗം 83 തേജസ് ലൈറ്റ് കോംപാറ്റ് എയര്‍ക്രാഫ്റ്റ് വിമാനങ്ങള്‍ വാങ്ങുന്നതിനായി വ്യോമസേനയ്ക്ക് 48,000 കോടി രൂപ അനുവദിച്ചു.
പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സ് ലിമിറ്റഡില്‍ നിന്നാണ് വിമാനങ്ങള്‍ വാങ്ങുന്നത്. ഇന്ത്യയുടെ സ്വയംപര്യാപ്തതയിലേക്കുള്ള ചുവടുവയ്പ്പില്‍ സുപ്രധാനമാണ് ഈ നീക്കമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
ആഭ്യന്തരമായി വിമാനങ്ങള്‍ ഇത്രയും ഉയര്‍ന്ന തുകയ്ക്ക് വാങ്ങുന്നത് ആദ്യമാണ്. ഇവ വ്യോമസേനയ്ക്ക് മുതൽക്കൂട്ടാകുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.