അസമില്‍ ഭരണ തുടര്‍ച്ച, ബംഗാളില്‍ വ്യക്തമായ ഭൂരിപക്ഷമെന്ന് രാജ്‌നാഥ് സിംഗ്

March 29, 2021

ന്യൂഡല്‍ഹി: അസമില്‍ ഭരണ തുടര്‍ച്ചയും പശ്ചിമബംഗാളില്‍ വ്യക്തമായ ഭൂരിപക്ഷവും ബി.ജെ.പിക്ക് ലഭിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ബംഗാളില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.അസമില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയൊന്നുമില്ലെന്നും കൂടുതല്‍ സീറ്റുകള്‍ നേടി എന്‍.ഡി.എ വിജയിക്കുമെന്നും …

ഒരൊറ്റ സിവില്‍ കോഡ് നടപ്പിലാക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് രാജ്നാഥ് സിങ്

March 16, 2021

ലക്നൗ: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്.പൂര്‍ത്തീകരിച്ച വാഗ്ദാനത്തെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്. രാമക്ഷേത്രം പോലെ മുത്തലാഖ് നിര്‍ത്തലാക്കുമെന്ന വാഗ്ദാനവും നടപ്പാക്കി. അടുത്തതായി ഏകീകൃത സിവില്‍ കോഡിനെക്കുറിച്ച് ഞങ്ങള്‍ നല്‍കിയ വാഗ്ദാനവും നടപ്പാക്കും …

സംയോജിത കമാൻഡർമാരുമായി രാജ്യരക്ഷാ മന്ത്രി കൂടിക്കാഴ്ച നടത്തി

March 5, 2021

ഗുജറാത്തിലെ കേവടിയയിൽ നടക്കുന്ന സായുധസേനയുടെ സംയോജിത കമാൻഡർമാരുടെ കോൺഫറൻസ് 2021ലെ ‘വിവേചന’ യോഗങ്ങളിൽ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് പങ്കെടുത്തു. രാജ്യ രക്ഷ സംബന്ധിച്ച് ഉയർന്നു വരുന്ന നിരവധി വെല്ലുവിളികളെ പറ്റി ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വിശദമാക്കി. ഉയർന്നുവരുന്ന സൈനിക …

ആയുധ ഇറക്കുമതി കുറച്ച് സ്വയം പര്യാപ്തമാകാൻ ഇന്ത്യ, കഴിഞ്ഞ 6 വർഷത്തിനിടെ പ്രതിരോധ കയറ്റുമതിയിലുണ്ടായ വർദ്ധന 700 ശതമാനമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

February 26, 2021

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാരിൽ ഒന്നാണ് നിലവിൽ ഇന്ത്യ. ഈ പട്ടികയിൽ നിന്ന് പുറത്തു കടക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കിയിരിക്കുകയാണ് നിലവിൽ രാജ്യം. ഇതിന്റെ ഭാഗമായി ഇന്ത്യ പ്രതിരോധ മൂലധന ബജറ്റിന്റെ 70,000 കോടി രൂപ ആഭ്യന്തര മേഖലയ്ക്കായി മാത്രം …

13,700 കോടി രൂപയുടെ നിർദേശങ്ങൾക്ക് ഡി.എ.സി.അംഗീകാരം നൽകി

February 23, 2021

2021 ഫെബ്രുവരി 23 ന് പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡി.എ.സി.) കര-നാവിക-വ്യോമ സേനകൾക്ക്  ആവശ്യമായ വിവിധ ആയുധങ്ങൾ / പ്ലാറ്റ്ഫോമുകൾ / ഉപകരണങ്ങൾ / സംവിധാനങ്ങൾ എന്നിവ സംഭരിക്കുന്നതിനുള്ള  നിർദേശങ്ങൾക്ക് അംഗീകാരം …

83 തേജസ് വിമാനങ്ങള്‍ വാങ്ങുന്നതിനായി വ്യോമസേനയ്ക്ക് 48,000 കോടി രൂപ അനുവദിച്ച് കേന്ദ്രം

January 14, 2021

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗം 83 തേജസ് ലൈറ്റ് കോംപാറ്റ് എയര്‍ക്രാഫ്റ്റ് വിമാനങ്ങള്‍ വാങ്ങുന്നതിനായി വ്യോമസേനയ്ക്ക് 48,000 കോടി രൂപ അനുവദിച്ചു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സ് ലിമിറ്റഡില്‍ നിന്നാണ് വിമാനങ്ങള്‍ വാങ്ങുന്നത്. ഇന്ത്യയുടെ സ്വയംപര്യാപ്തതയിലേക്കുള്ള ചുവടുവയ്പ്പില്‍ സുപ്രധാനമാണ് …

‘ഒന്നോ രണ്ടോ വര്‍ഷത്തേക്ക് കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കട്ടെ, കര്‍ഷകര്‍ക്ക് പ്രയോജനകരമല്ലെങ്കില്‍, ഭേദഗതി ചെയ്യാം’ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

December 25, 2020

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ ഒന്നോ രണ്ടോ വര്‍ഷമെങ്കിലും നടപ്പാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഡല്‍ഹിയില്‍ വെളളിയാഴ്ച (25/12/20) നടന്ന ഒരു റാലിയിലാണ് ഇത്തരമൊരു ആവശ്യം അദ്ദേഹം മുന്നോട്ടുവെച്ചത്. ‘ഒന്നോ രണ്ടോ വര്‍ഷത്തേക്ക് ഞങ്ങള്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കട്ടെ. …

എയ്റോ ഇന്ത്യ-21 ന്റെ ഒരുക്കങ്ങൾ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിങ് വിലയിരുത്തി

December 23, 2020

ന്യൂഡൽഹി: ഏറോ ഇന്ത്യ-21ന്റെ ഒരുക്കങ്ങൾ രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ഇന്ന് വിലയിരുത്തി. വ്യവസായ കേന്ദ്രീകൃത പ്രദർശനം ആയി പരിപാടി സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും,  പ്രദർശനങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചാകും പരിപാടി സംഘടിപ്പിക്കുക എന്നും പ്രതിരോധ വകുപ്പ് രാജ്യരക്ഷാ മന്ത്രിയെ …

കോവിഡ് വൈറസിന്റെ വകഭേദം ഗുരുതരമായ പ്രശ്‌നമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.

December 23, 2020

ലക്നൗ: ജനിതകമാറ്റം വന്ന കോവിഡ് വൈറസിന്റെ വകഭേദം ഗുരുതരമായ പ്രശ്‌നമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കോവിഡിനെതിരേയുള്ള പോരാട്ടം ലോകത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാകുന്നതുവരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ലക്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി സ്ഥാപക ദിനത്തില്‍ പങ്കെടുത്ത് …

ലോകശക്തികള്‍ക്കൊപ്പം ഇന്ത്യയും: ഹൈപ്പര്‍സോണിക് വിന്‍ഡ് ടണല്‍ രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു

December 21, 2020

ഹൈദരാബാദ്: ഹൈദരാബാദിലെ ഹൈപ്പര്‍സോണിക് വിന്‍ഡ് ടണല്‍ (എച്ച്ഡബ്ല്യുടി) പരീക്ഷണ കേന്ദ്രം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. യുഎസിനും റഷ്യയ്ക്കും ശേഷം ഇത്രയും വലിയ സൗകര്യമുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഭാവി ബഹിരാകാശദൗത്യങ്ങളില്‍ ഹൈപ്പര്‍ സോണിക് വിന്‍ഡ് ടണല്‍ …