സംസ്ഥാനത്ത് ബുധനാഴ്‌ചവരെ ശക്തമായ മഴക്ക്‌ സാദ്ധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത്‌ 13.1.2021 ബുധനാഴ്‌ചവരെ ശക്തമായ മഴക്ക്‌ സാധ്യതയുളളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദം അറിയിച്ചു. ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ്‌ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌.

നാളെ തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഉച്ചക്ക്‌ രണ്ട്‌ മണി മുതല്‍ രാത്രി പത്തുമണിവരെയുളള സമയങ്ങളില്‍ ഇടിമിന്നലിനുളള സാധ്യത കൂടുതലായതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. മലയോര മേഖലകളിലായിരിക്കും ഇടിമിന്നല്‍ കൂടുതല്‍ സജീവമാകാന്‍ സാധ്യതയുളളത്‌. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്‌, കണ്ണൂര്‍, കാസര്‍കോട്‌ തീരങ്ങളിലും താഴ്‌ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്‌. മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലര്‍ത്തണമെന്ന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →