ന്യൂഡല്‍ഹി: ചരക്കു ട്രെയിനിന്റെ മുകളില്‍ കയറി സെല്‍ഫിയെടുക്കാൻ ശ്രമിച്ച പതിനാറുകാരൻ ഹൈ വോള്‍ട്ടേജ് ലൈനില്‍ തട്ടി ഷോക്കേറ്റ് മരിച്ചു.
ജാര്‍ഖണ്ഡിലെ രാംഗഢ് ജില്ലയിലെ മീല്‍ റെയില്‍വേ സ്റ്റേഷനില്‍ 10-1-2021 ഞായറാഴ്ചയാണ് സംഭവം .രാംഗഢ് ജില്ലയിലെ ചിതാര്‍പൂരിലുള്ള പതിനാറുകാരനാണ് സെക്കന്റുകള്‍ക്കകം ഷോക്കേറ്റ് മരിച്ചത്.
സുഹൃത്തിനൊപ്പം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ യുവാവ് സെല്‍ഫിയെടുക്കാനായി നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറുകയായിരുന്നു. യുവാവിന്റെ ശരീരം മുകളിലുള്ള ഹൈ വോള്‍ട്ടേജ് ലൈനില്‍ തട്ടിയ ഉടനെ ഷോക്കേറ്റ് കത്തിക്കരിഞ്ഞു. സെല്‍ഫിയെടുക്കു ന്നതിനിടയില്‍ മുകളിലുള്ള ലൈന്‍ ശ്രദ്ധിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു.

