ന്യൂഡൽഹി: കൊവിഷീല്‍ഡിനായി കേന്ദ്ര സര്‍ക്കാര്‍ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഡോസിന് 200 രൂപ നിരക്കില്‍ വാക്സിന്‍ ലഭ്യമാക്കും. 11 – 1 – 2021 തിങ്കളാഴ്ച മുതൽ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വാക്സിന്‍ കൊണ്ടുപോയി തുടങ്ങുമെന്നും സിറം അധികൃതർ പറഞ്ഞു.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് നേരത്തെ തന്നെ കൊവിഡ് സെസ് ഏര്‍പ്പെടുത്താന്‍ കേന്ദ്രം ആലോചിച്ചിരുന്നെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് ശ്രമം അവസാനിപ്പിച്ചിരുന്നു.എന്നാൽ നിലവിൽ കൊവിഡ് സെസ് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് കേന്ദ്രം തീരുമാനിക്കും. 2021 ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും.
വാക്സീന്‍ വിതരണത്തിലേതടക്കമുള്ള ചെലവുകള്‍ പരിഗണിച്ചാണ് അധിക നികുതി ചുമത്തുന്നത്.