റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ബിരുദധാരികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജോലി നല്‍കുന്ന 2020-21ലെ കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍വീസിലെ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗത്തിലെ തസ്തികകളിലേക്കുള്ള പരീക്ഷയാണിത്. നിലവില്‍ 6506 ഒഴിവുകളാണുള്ളത്. ബിരുദധാരികള്‍ക്കാണ് അവസരം. കേരളത്തില്‍ ഏഴ് പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവയാണവ. മൂന്ന് കേന്ദ്രങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ പരീക്ഷയ്ക്കായി തിരഞ്ഞെടുക്കാം. ആദ്യഘട്ട പരീക്ഷ മേയ് 29 മുതല്‍ ജൂണ്‍ ഏഴ് വരെ നടക്കും.

ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് വകുപ്പിലെ ഗസറ്റഡ് തസ്തികകളായ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍, അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസര്‍, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സര്‍വീസ്, ഇന്റലിജന്‍സ് ബ്യൂറോ, വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ തുടങ്ങിയവയിലെ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍, സി.ബി.ഐ.യിലെ സബ് ഇന്‍സ്പെക്ടര്‍ തുടങ്ങിയ 32 തസ്തികകളിലെ നിയമനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *