സാവോപോളോ: കൊറോണാ ബാധയിൽ മരണസംഖ്യ 2 ലക്ഷം പിന്നിട്ട് ബ്രസീൽ. വ്യാഴാഴ്ച(07/01/21)യാണ് ബ്രസീലിലെ കോവിഡ് മരണസംഖ്യ 2 ലക്ഷം കടന്നത്. ലോകത്ത് കോവിഡ് മരണസംഖ്യയിൽ ബ്രസീൽ നിലവിൽ രണ്ടാം സ്ഥാനത്താണ്.
വ്യാഴാഴ്ച വൈകിട്ട് അവസാനിച്ച 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1,524 മരണങ്ങളുണ്ടായതായാണ് ഔദ്യോഗിക റിപ്പോർട്.ഇതാടെ മരണസംഖ്യ 200,498 ആയി ഉയർന്നു.ഡിസംബർ 21 ന് തെക്കൻ അർദ്ധഗോളത്തിൽ വേനൽ ആരംഭിച്ചതിനുശേഷം രാജ്യത്ത്വ ലിയ ആഘോഷങ്ങൾ ആരംഭിച്ചിട്ടുണ്ട്. പാർക്കുകളിലും ബാറുകളിലും ആളുകൾ ധാരാളമായി ഒത്തുകൂടുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ കോവിഡ് ബാധ കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്.
ഡിസംബർ പകുതിയോടെ പല രാജ്യങ്ങളും വൈറസ് പടരുന്നത് പരിമിതപ്പെടുത്തുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ, ബ്രസീൽ സർക്കാർ അവധിക്കാല വിനോദത്തിനായി ഇളവുകൾ നൽകുകയായിരുന്നു.