വാഗമണ്‍ നിശാപാര്‍ട്ടി, അറസ്റ്റിലായ പ്രതികളെ ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടും

കൊച്ചി: വാഗമണ്‍ നിശാപാര്‍ട്ടി കേസില്‍ അന്വേഷണം ശക്തമാക്കാന്‍ ഒരുങ്ങി ക്രൈംബ്രാഞ്ച്. ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. അറസ്റ്റിലായ പ്രതികളെ ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടും. വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നടന്ന നിശാപാര്‍ട്ടിയില്‍ ഒന്‍പത് പേരാണ് അറസ്റ്റിലായതെങ്കിലും ഇവര്‍ക്ക് പിന്നില്‍ വന്‍ സംഘങ്ങള്‍ ഉണ്ടെന്ന വിലയിരുത്തലിലാണ് പോലീസ്.

തൊടുപുഴ സ്വദേശി അജ്മല്‍ സക്കീര്‍ പാര്‍ട്ടിയിലേക്ക് ലഹരി മരുന്നുകള്‍ എത്തിച്ചത് ബംഗളൂരുവില്‍ നിന്നാണ്. എന്നാല്‍ ബംഗളൂരു മയക്കുമരുന്ന് കേസുമായി പിടിയിലായവര്‍ക്ക് ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കി. പിടിയിലായവരില്‍ ഒരാള്‍ പ്രമുഖ മോഡലാണ്. ചില പരസ്യ ചിത്രങ്ങളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്, അതിനപ്പുറം സിനിമ മേഖലയിലുള്ള ആര്‍ക്കും നിശാപാര്‍ട്ടിയുമായി ബന്ധമില്ലെന്നും പോലീസ് പറഞ്ഞു.

പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയ 49 പേരുടെ വൈദ്യ പരിശോധന ഫലം ഇനിയും വന്നിട്ടില്ല. ലഹരി മരുന്നിന്റെ അംശം കണ്ടെത്തിയാല്‍ മാത്രമേ ഇവരെ കേസില്‍ പ്രതി ചേര്‍ക്കൂ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →