അമ്പലപ്പുഴ: ദമ്പതികള്‍ സഞ്ചരിച്ച കാറില്‍ ടിപ്പര്‍ ലോറി നിയന്ത്രണംതെറ്റി ഇടിച്ച് ഭർത്താവ് മരിച്ചു. ഭാര്യക്ക് പരിക്കേറ്റു.
കൊല്ലം കരുനാഗപ്പള്ളി ചങ്ങംകുളങ്ങര ശിവസദനത്തില്‍ രാമന്‍പിള്ളയുടെ മകന് രമേശാണ് (35) മരിച്ചത്. ഒപ്പം യാത്രചെയ്ത ഭാര്യ രോഹിണിയെ (31) പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
31-12-2020 വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് അപകടം നടന്നത്.ഗുരുതര പരിക്കേറ്റ രമേശനെ നാട്ടുകാര്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
ഫിഷറീസ് വകുപ്പില്‍ എറണാകുളത്തെ താല്‍ക്കാലിക ജീവനക്കാരനായ രമേശ് ഭാര്യയുമൊത്ത് ചങ്ങംകുളങ്ങരയിലെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് അപകടം .
എതിരെവന്ന ടിപ്പര്‍ കാറിന്റെ ഡ്രൈവര്‍ സീറ്റിന്റെ ഭാഗത്തേക്ക് ലോറി ഇടിച്ചുകയറുകയായിരുന്നു.രോഹിണിയുടെ പരിക്ക് ഗുരുതരമല്ല.



