ലോറി ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു.

കല്‍പറ്റ: ലോറി ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കിഴക്കോത്ത് പാലക്കല്‍ പി.രാമനാഥന്‍ (61) ആണ് മരിച്ചത്.

വയനാട്ടില്‍ നിന്ന്​ കോഴിക്കോട്​ ഭാഗത്തേക്ക് ലോറിയുമായി പോകുന്നതിനിടെ 31-12-2020 വ്യാഴാഴ്ചയാണ് സംഭവം.

കല്‍പറ്റ വെള്ളാരംകുന്നില്‍വെച്ച്‌ രാമനാഥന്‍ കുഴഞ്ഞു വീഴുകയായിരുന്നു. പുറകില്‍ വരികയായിരുന്ന ഓട്ടോ ഡ്രൈവര്‍ അജീഷിന്‍റെ നേതൃത്വത്തില്‍ ഇദ്ദേഹത്തെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →