ഹരിയാന: ഹരിയാനയിൽ അതി ശൈത്യം പൂജ്യം ഡിഗ്രി സെൽഷ്യസിലെത്തി.
29-12-2020 ചൊവ്വാഴ്ചയാണ് താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തിയത്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ മഞ്ഞുവീഴ്ച വ്യാപകമായതോടെയാണ് ശൈത്യം രൂക്ഷമായത്. തണുത്തതും വരണ്ടതുമായ വടക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ സാന്നിധ്യം മൂലം ഉത്തരേന്ത്യയിലെ താപനില ഇനിയും കുറയാനിടയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.ഡല്‍ഹിയില്‍ കുറഞ്ഞ താപനില 3.6 ഡിഗ്രീ സെല്‍ഷ്യസാണ്. കൂടിയ താപനില 18.1 ഡിഗ്രി.
ഹരിയാനയിൽ അതി ശൈത്യം , താപനില പൂജ്യം ഡിഗ്രി സെൽഷ്യസ്
