കെ-ഫോണ്‍ പദ്ധതി നടപ്പാക്കാൻ ഇലക്‌ട്രിക് പോസ്റ്റുകളില്‍നിന്ന് മറ്റു കേബിളുകള്‍ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് കെഎസ്‌ഇബി

കണ്ണൂർ: കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി, ഇലക്‌ട്രിക് പോസ്റ്റുകളില്‍നിന്ന് മറ്റു കേബിളുകള്‍ നീക്കം ചെയ്യണമെന്ന് കെഎസ്‌ഇബി. കണ്ണൂര്‍ ഇലക്‌ട്രിക് സെക്ഷനിലാണ് പോസ്റ്റുകളില്‍ സ്ഥാപിച്ചിരിക്കുന്ന മറ്റു കേബിളുകള്‍ നീക്കാന്‍ കെഎസ്‌ഇബി നിര്‍ദേശിച്ചത്. 31-12-2020 വ്യാഴാഴ്ചയ്ക്കുള്ളിൽ കേബിള്‍ ഇന്‍റര്‍നെറ്റ് കണക്ഷനായി വര്‍ഷം തോറും വാടക നല്‍കി വലിച്ചിട്ടുള്ള കേബിളുകള്‍ മാറ്റണമെന്നാണ് കെഎസ്‌ഇബി ആവശ്യപ്പെട്ടത്.

കേബിള്‍ ടിവി, ഇന്‍റര്‍നെറ്റ് സേവനദാതാക്കള്‍ കേബിളുകള്‍ മാറ്റിയില്ലെങ്കില്‍, കേടു വരാത്ത വിധം കെഎസ്‌ഇബി നേരിട്ടു അത് നീക്കം ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.സര്‍ക്കാരിന് കൂടുതല്‍ കണക്ഷന്‍ ലഭിക്കാന്‍ സാധ്യതയുള്ള നഗരപ്രദേശങ്ങളിലാണ് ഈ നിര്‍ദേശം നടപ്പാക്കുന്നത്

20 വര്‍ഷമായി വലിച്ചിട്ടുള്ള കേബിളുകള്‍ നീക്കം ചെയ്യാനാണ് കെഎസ്‌ഇബിയുടെ ആവശ്യം . ഇതോടെ സംസ്ഥാനത്തെ കേബിള്‍, ഇന്‍റര്‍നെറ്റ് പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാനിടയുണ്ട്. തുടക്കത്തില്‍ സംസ്ഥാന വ്യാപകമായി കേബിളുകള്‍ നീക്കം ചെയ്യില്ലെന്ന് കെഎസ്‌ഇബി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →