റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രേമത്തിലെ മേരിയുടെ ബ്യൂട്ടീഷന്‍ മേരി തന്നെ

December 28, 2020 - 1:49 pm


കൊച്ചി: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന ചിത്രത്തിലെ മേരിയായി മലയാള സിനിമാലോകത്തേക്ക് വന്ന അനുപമ മറ്റ് ഭാഷകളിലെ ചിത്രങ്ങളിലേക്ക് ചേക്കേറിയെങ്കിലും മലയാളികൾക്ക് ഇപ്പോഴും പ്രിയപ്പെട്ടവൾ തന്നെയാണ്.

പ്രേമം എന്ന ചിത്രത്തിലെ മേരി എന്ന് കേൾക്കുമ്പോൾത്തന്നെ ആളുകളുടെ മനസിൽ ആദ്യം ഓടിയെത്തുന്നത് അനുപമയുടെ ചുരുണ്ട മുടിയാണ്. ഒരു മാധ്യ മത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ മുടി എങ്ങനെ സംരക്ഷിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോൾ.

ചുരുണ്ട മുടി സംരക്ഷിക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും, അതിനുവേണ്ടി പ്രത്യേകം സമയം കണ്ടെത്താറുണ്ടെന്നും നടി പറയുന്നു.

കഴിഞ്ഞ ഡിസംബറിന് ശേഷം മുടിയിൽ ചീപ്പുപയോഗിച്ചിട്ടില്ല. ചുരുണ്ടമുടി അങ്ങനെതന്നെ നിലനിർത്താനാണിതെന്നും അനുപമ പറയുന്നു.

അതുപോലെതന്നെ താൻ പൊതുവേ ബ്യൂട്ടി പാർലറിൽ പോകാറില്ലെന്നും അനുപമ പറയുന്നു. വാക്‌സിങും, ത്രെഡിങുമൊക്കെ ചെയ്യുന്നത് സ്വന്തമായാണെന്നും നടി വ്യക്തമാക്കി. ‘ചുരുക്കം അവസരങ്ങളിൽ മാത്രമാണ് പാർലറുകളിൽ പോകേണ്ടി വന്നിട്ടുള്ളത്. പുരികങ്ങൾ ത്രെഡ് ചെയ്യുന്നത് കുറവാണ്. അവയെ വളരാൻ അനുവദിക്കും. എക്‌സ്ട്രാ വരുന്നവ പ്ലക് ചെയ്യാറാണ് പതിവ്’- അനുപമ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *