റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലത്തായി കോന്നിയിൽ പത്മരാജനെ വീടിനുമുമ്പിൽ നിർത്തിയിട്ടിരുന്ന ബൈക്ക് അജ്ഞാതർ കത്തിച്ചു

December 25, 2020 - 9:59 pm

പാലത്തായി : കൂനിയിൽ പത്മരാജൻറെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് അജ്ഞാതർ കത്തിച്ചു. 25- 12- 2020 വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. വീട്ടിൽ പത്മരാജന്റെ അമ്മയും സഹോദരനും മാത്രമാണ് ഉണ്ടായിരുന്നത്. പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പലത്തായി പോക്സോ കേസിലെ പ്രതിയായിരുന്നു കൂനിയിൽ പത്മരാജൻ. സാമൂഹ്യനീതി വകുപ്പിലെ ക്ലിനിക്കൽ മനശാസ്ത്രജ്ഞൻ സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ ചൂണ്ടിക്കാട്ടി, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ നിയമോപദേശമനുസരിച്ച് പത്മരാജനെ പോക്സൊ കുറ്റത്തിൽ നിന്നും ക്രൈംബ്രാഞ്ച് ഒഴിവാക്കിയിരുന്നു. ഈ നടപടി വൻവിവാദമായിരുന്നു. കേസിലെ പ്രതിയെ രക്ഷിക്കാൻ സംസ്ഥാന സർക്കാരും ബിജെപിയും ഒത്തുകളിക്കുന്നു എന്ന് മുസ്ലീം ലീഗും കോൺഗ്രസും പ്രചാരണം നടത്തിയിരുന്നു.

പത്മരാജന്റെ ബൈക്ക് കത്തിച്ചത് എസ്ഡിപിഐ പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *