റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ന്(24/12/2020)‌ മന്ത്രിസഭാ യോഗം, ക്ഷേമ പെന്‍ഷന്‍ 1500 രൂപയാക്കുന്നതുള്‍പ്പടെയുളള 100 ദിന കര്‍മ്മപരിപാടികള്‍ ചര്‍ച്ച ചെയ്യും

December 24, 2020 - 9:51 am

തിരുവനന്തപുരം: ഇന്ന്(24/12/2020)‌ സംസ്ഥാന മന്ത്രിസഭായോഗം ചേരും. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടികള്‍ ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. ഓരോ വകുപ്പുകളും നടപ്പാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച്‌ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി സ്വീകരിച്ചിട്ടുണ്ട്‌. ഇതില്‍ ലൈഫ്‌ പദ്ധതിയില്‍ അരലക്ഷം വീടുകള്‍കൂടി നിര്‍മ്മിക്കാനുളള പ്രഖ്യാപനം ഉണ്ടാകും.

തീരദേശ പുനരധിവാസ പദ്ധതിയില്‍ 300 ഫ്‌ളാറ്റുകളും , രണ്ടായിരം പേര്‍ക്ക്‌ ഭൂമിയും നല്‍കാനുളള പ്രഖ്യാപനവും ഉണ്ടാകും. ടുറിസം വകുപ്പില്‍ 48 പദ്ധതികള്‍ 100 ദിവസത്തിനകം ഉദ്‌ഘാടനം ചെയ്യും. ചെമ്പഴന്തിയിലെ കണ്‍വന്‍ഷന്‍ സെന്റര്‍, , കനകക്കുന്നുപാലസിന്റെ നവീകരണം ഉദ്‌ഘാടനം ,എന്നിവയും കര്‍മ്മപദ്ധതിയില്‍ ഇടം പിടിച്ചിട്ടുണ്ട്‌.

കേരളാ ബാങ്ക്‌ പത്ത്‌ മൊബൈല്‍ ബാങ്കുകള്‍ നിരത്തിലിറക്കും. കാര്‍ഷിക മൃഗസംരക്ഷണ മേഖലകളില്‍ പ്രത്യേകം ഊന്നല്‍ നല്‍കും. എന്നാല്‍ പുതിയ പദ്ധതികള്‍ ബജറ്റില്‍ മാത്രമേ പ്രഖ്യാപനമുണ്ടാവു. കൂടുതല്‍ പേര്‍ക്ക്‌ സ്വയം തൊഴില്‍ പദ്ധതികള്‍ ആലോചിച്ചെങ്കിലും അതും ബജറ്റില്‍ മാത്രമേ പ്രഖ്യാപിക്കു. ക്ഷേമ പെന്‍ഷന്‍ 1500 രൂപയാക്കാനും സൗജന്യ കിറ്റ്‌ വിതരണം തുടരാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തേക്കും.

കാര്‍ഷിക നിയമഭേതഗതികള്‍ തളളിക്കളയാന്‍ വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിന്‌ ഗവര്‍ണ്ണര്‍ അനുമതി നിഷേധിച്ചതും, മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതും മന്ത്രിസഭായോഗം ചര്‍ച്ചചയ്യും. ജനുവരി എട്ടുമുതല്‍ നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണ്ണറോട്‌ ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ തീരുമാനിക്കും. ഉച്ചയോടെ മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കാണുന്നുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *