റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട് ജില്ലാ പഞ്ചായത്ത് പുതിയ ഭരണസമിതി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

December 22, 2020 - 9:33 pm

പാലക്കാട് : തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച പുതിയ ഭരണസമിതിയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ഡിവിഷന്‍ മെമ്പര്‍മാരില്‍ ഏറ്റവും മുതിര്‍ന്ന അംഗമായ ഒമ്പതാം ഡിവിഷന്‍ പുതുപ്പരിയാരത്ത് നിന്ന് വിജയിച്ച വി.കെ ജയപ്രകാശിന് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മുതിര്‍ന്ന അംഗം വി കെ ജയപ്രകാശ് മറ്റു ഡിവിഷന്‍ മെമ്പര്‍മാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ സ്ഥാനമേറ്റെടുത്ത പുതിയ അംഗങ്ങള്‍ക്കായി അഭിവാദ്യമര്‍പ്പിച്ച കത്ത് ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. അനില്‍കുമാര്‍ പരിപാടിയില്‍ വായിച്ചു.

കൊഴിഞ്ഞാമ്പാറയില്‍ നിന്നുള്ള ഡിവിഷന്‍ അംഗം മിനി മുരളി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പി.പി.ഇ കിറ്റ് ധരിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്.  ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ടി. കെ. നാരായണദാസ്, സിപിഎം ജില്ലാ സെക്രട്ടറി സി. കെ. രാജേന്ദ്രന്‍, ഒ.വി വിജയന്‍ സ്മാരകസമിതി  സെക്രട്ടറി ടി. ആര്‍. അജയന്‍,  ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍ എന്നിവര്‍ സത്യപ്രതിജ്ഞ പരിപാടിയില്‍ പങ്കെടുത്തു. പുതിയ ഡിവിഷന്‍ മെമ്പര്‍മാരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും സത്യപ്രതിജ്ഞ പരിപാടിയില്‍ സംബന്ധിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9537/oath-taking-in-Palakkad-District-panchayath-members-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *