റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യത്ത് കോവിഡ് 19 ചികിത്സയിലുള്ളവരുടെ എണ്ണം പതിവായി കുറഞ്ഞ് 3.05 ലക്ഷമായി

December 20, 2020 - 8:17 pm

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച്  ചികിത്സയിലുള്ളവരുടെ എണ്ണം പതിവായി കുറയുകയാണ്. ചികിത്സയിലുള്ളവരുടെ എണ്ണം നിലവില്‍ 3.05 ലക്ഷമായി (3,05,344) കുറഞ്ഞു.

നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 3.04% മാത്രമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,690 പേര്‍ രോഗമുക്തരായതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണത്തില്‍ 3,407-ന്റെ കുറവുണ്ടായി.


രാജ്യത്ത് ചികിത്സയിലുള്ളവരുടെ  66% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.


കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 26,624 പേര്‍ക്കാണ്. കഴിഞ്ഞ 21 ദിവസമായി പുതിയ പ്രതിദിന രോഗബാധിതര്‍ 40,000-ല്‍ താഴെയാണ്.


ആകെ രോഗമുക്തര്‍ 96 ലക്ഷത്തോടടുക്കുന്നു (9,580,402).

രോഗമുക്തി നിരക്ക് 95.51 ശതമാനമായി വര്‍ധിച്ചു.

പുതുതായി രോഗമുക്തരായവരുടെ 74.68% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.

കേരളത്തിലാണ് കൂടുതല്‍ (4,749). മഹാരാഷ്ട്രയില്‍ 3,119 പേരും പശ്ചിമ ബംഗാളില്‍ 2,717 പേരും രോഗമുക്തരായി.

പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ 76.62% 10 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.

6,293 രോഗബാധിതരുമായി കേരളമാണ് പട്ടികയില്‍ മുന്നില്‍. മഹാരാഷ്ട്രയില്‍ 3,940 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 341 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 

പുതിയ മരണങ്ങളില്‍ 81.23% പത്ത് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ്.

ഏറ്റവും കൂടുതല്‍ മരണം മഹാരാഷ്ട്രയിലാണ് (74). പശ്ചിമ ബംഗാളിലും ഡല്‍ഹിയിലും യഥാക്രമം 43 ഉം 32 ഉം പേര്‍ മരിച്ചു.

ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1682156

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *