വടക്കാഞ്ചേരിയിൽ ലൈഫ് മിഷനും യു ഡി എഫിനു തുണയായില്ല.

വടക്കാഞ്ചേരി: ലൈഫ് മിഷൻ വിവാദങ്ങളെ പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കിയ വടക്കാഞ്ചേരി ന​ഗരസഭയിൽ എൽഡിഎഫ് നേടിയത് മിന്നുന്ന വിജയം.

ആകെയുള്ള 41 വാർഡുകളിൽ 21 ഇടത്തും എൽഡിഎഫ് വിജയിച്ചപ്പോൾ യുഡിഎഫിന് 16 വാർഡുകളിൽ മാത്രമേ ജയിക്കാൻ സാധിച്ചുള്ളൂ. എൻഡിഎ ഒരു വാർഡിൽ ജയിച്ചപ്പോൾ സ്വതന്ത്രർ മൂന്ന് വാർഡുകളിൽ വിജയം സ്വന്തമാക്കി.

വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരയാണ് ലൈഫ് മിഷൻ പദ്ധതിയിൽ ക്രമക്കേട് ആരോപിച്ച് രം​ഗത്തെത്തിയത്. പ്രതിപക്ഷം ഇത് ഏറ്റെടുത്തു. സംസ്ഥാനമെങ്ങും യു ഡി എഫ് വടക്കാഞ്ചേരി ലൈഫ് മിഷനെ തെരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കി. എന്നാൽ പാവപ്പെട്ടവർക്ക് വീട് നൽകാനുള്ള സർക്കാർ പദ്ധതിക്ക് പ്രതിപക്ഷം തടയിടുന്നു എന്നായിരുന്നു എൽഡിഎഫ് തിരിച്ചടിച്ചത്. ഒടുവിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ വടക്കാഞ്ചേരിയിൽ എൽഡിഎഫിന് നേടാനായത് വ്യക്തമായ ഭൂരിപക്ഷം.

Share
അഭിപ്രായം എഴുതാം