അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

56 പ്രശ്ന ബാധിത ബൂത്തുകളില്‍ ക്യാമറകണ്ണുകള്‍

December 14, 2020 - 12:39 pm

മലപ്പുറം: വോട്ടെടുപ്പ് ദിനത്തില്‍ ജില്ലയിലെ 56 പ്രശ്ന ബാധിത ബൂത്തുകളില്‍ ക്യാമറകണ്ണുകള്‍. അക്ഷയ, കെല്‍ട്രോണ്‍, ബിഎസ്എന്‍എല്‍, ഐടി മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് വെബ്കാസ്റ്റിംഗ് സംവിധാനം സജ്ജീകരിച്ചത്. കലക്ട്രേറ്റിലെ കണ്‍ട്രോള്‍ റൂമിന്റെ നിയന്ത്രണത്തിലാണ് വെബ്കാസ്റ്റിംഗ്. 56 പ്രശ്ന ബാധിത ബൂത്തുകളിലും അക്ഷയയുടെ മേല്‍നോട്ടത്തില്‍ ഓരോ വെബ്കാസ്റ്റിംഗ് ഓപ്പറേറ്റര്‍മാരുണ്ടാകും. അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ പി.ജി ഗോകുല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് മേല്‍നോട്ടം വഹിക്കും. ക്രമസമാധാന പ്രശ്നങ്ങള്‍ തടയാനാണ് സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍കരീമിന്റെ നേത്യത്വത്തിലും കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ച് നിരീക്ഷണമുണ്ടാകും. വോട്ടെടുപ്പിന് തലേ ദിവസം (ഇന്നലെ) 56 പ്രശ്ന ബാധിത ബൂത്തുകളിലും പരീക്ഷണ പ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയാണ് സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

ബന്ധപ്പെട്ട രേഖ:https://www.prd.kerala.gov.in/ml/node/105352

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *