റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് പാമ്പുകടിയേറ്റ് മരിച്ചത് 19 പേര്‍

April 24, 2026 - 7:04 am

കോഴിക്കോട് | ചൂട് കൂടിയതോടെ സംസ്ഥാനത്ത് പാമ്പുകടിയേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 19 പേര്‍ പാമ്പുകടിയേറ്റ് മരിച്ചുവെന്ന കണക്കുകളാണ് പുറത്തുവരുന്നത്. കടിയേറ്റാലുള്ള ചികിത്സയെ കുറിച്ചും പാമ്പ് എത്തിപ്പെടാനുള്ള സാഹചര്യങ്ങളെ കുറിച്ചുമുള്ള അജ്ഞതയാണ് മരണങ്ങള്‍ കൂടാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ചിറയിന്‍കീഴ് സ്വദേശി ഏഴ് വയസ്സുകാരന്‍ ദീക്ഷല്‍ ഇന്നലെ പാമ്പുകടിയേറ്റ് മരിച്ചതാണ് ഒടുവിലത്തെ സംഭവം. തൃശൂര്‍ കൊടകര മറ്റത്തൂരില്‍ എട്ട് വയസ്സുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചത് കഴിഞ്ഞ ദിവസമാണ്.

മുന്‍കാലത്തേക്കാള്‍ മരണനിരക്ക് കുറച്ച് കൊണ്ടുവരാന്‍ കഴിഞ്ഞതായി സര്‍പ്പ ആപ്പ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍.

തിരുവനന്തപുരം കിളിമാനൂരില്‍ 75കാരി സുധര്‍മ കിണറിനടുത്ത് നിന്ന് പാമ്പു കടിയേറ്റ് മരിച്ചതും ഈ മാസമാണ്. എന്നാല്‍ വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2020ല്‍ ആവിഷ്‌കരിച്ച മിഷന്‍ സര്‍പ്പയുടെ ബോധവത്കരണവും മറ്റുമായി മുന്‍കാലത്തേക്കാള്‍ മരണനിരക്ക് കുറച്ച് കൊണ്ടുവരാന്‍ കഴിഞ്ഞതായി സര്‍പ്പ ആപ്പ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ മുഹമ്മദ് അന്‍വര്‍ യൂനുസ് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *