റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ നിന്നും നിന്നും താഴെ വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു

December 13, 2020 - 1:48 pm

കൊച്ചി : കൊച്ചിയിലെ മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിൽ നിന്നും താഴെ വീണു പരിക്കേറ്റ സ്ത്രീ മരിച്ചു. തമിഴ്നാട് സേലം സ്വദേശിനിയായ കുമാരി (55) ആണ് മരണമടഞ്ഞത്. ഗുരുതര പരിക്കുകളോടെ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുമാരി 13 -12 – 2020 ഞായറാഴ്ച രാവിലെയാണ് മരിച്ചത്.

05- 12- 2020, ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് ഫ്ലാറ്റിൽ നിന്നും രക്ഷപ്പെടുന്നതിടയിൽ താഴെവീണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എറണാകുളം സ്വദേശിയായ ഇംത്യാസ് അഹമ്മദിന്റെതാണ് ഈ ഫ്ലാറ്റ് . ഫ്ലാറ്റ് ഉടമകളുടെ അസോസിയേഷൻ സെക്രട്ടറിയും ഹൈക്കോടതി അഭിഭാഷകനുമാണ് ഇംത്യാസ്. സംഭവം നടക്കുന്ന സമയത്ത് മുറിയുടെ വാതിൽ അകത്തുനിന്നും പൂട്ടിയിരിക്കുകയായിരുന്നു.

കൊച്ചിയിൽ വീട്ടുജോലിക്കാരി ആറാം നിലയിൽ നിന്നു വീണ് പരിക്കേറ്റ സംഭവം സംശയാസ്പദമെന്ന് പോലീസ്

തമിഴ്നാട്ടിൽ താമസിച്ചിരുന്ന കാഴ്ച പരിമിതനായ കുമാരിയുടെ ഭർത്താവ് ഖുറൈവി വരുമെന്ന ആശങ്കയിൽ കുമാരിയെ തിരിച്ചുവിളിച്ചു. ഭർത്താവ് വീട്ടിൽ ഒറ്റയ്ക്കാണ് എന്നും കുറച്ചു ദിവസം അവധി ആവശ്യമുണ്ടെന്നും കുമാരി ഇംത്യാസിനെ അറിയിച്ചു. അഡ്വാൻസായി വാങ്ങിയ 10000 രൂപ തിരിച്ചു തന്നതിനു ശേഷം പോയാൽ മതി എന്നായി ഇംത്യാസ്. നിവർത്തിയില്ലാതെ കുമാരി വീടിൻറെ ആറാം നിലയിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. സാരി കെട്ടിയിറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ സാരിയിൽ നിന്നും പിടി വിട്ടാണ് താഴേക്ക് വീണത്. ഗുരുതരമായ പരിക്കുകളോടെ താഴെ വീണു കിടക്കുന്ന കുമാരിയെ നാട്ടുകാർ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് അവിടെ നിന്ന് ലേക് ഷോറിലേക്കും കൊണ്ടുപോയി. 13- 12- 2020 ഞായറാഴ്ച രാവിലെ മരണമടഞ്ഞു.

കുമാരിയുടെ മരണമൊഴി രേഖപ്പെടുത്തിയിട്ടില്ല. അതീവ ഗുരുതരാവസ്ഥയിൽ ആയതുകൊണ്ടാണ് മൊഴിയെടുക്കാഞ്ഞത് എന്നാണ് പോലീസ് പറയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർനടപടികളിലേക്ക് പോകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *