റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കര്‍ഷകര്‍ സമരം നിർത്തിയില്ലെങ്കിൽ ദിവസങ്ങള്‍ക്കുള്ളില്‍ ദല്‍ഹി കലാപം ആവര്‍ത്തിക്കും, കൊലവിളിയുമായി ഹിന്ദുത്വ നേതാവ് രാഗിണി തിവാരി , താനും സംഘവും എത്തി ഒഴിപ്പിക്കുമെന്നും പ്രസ്താവന

December 13, 2020 - 1:02 pm

ന്യൂഡല്‍ഹി: ഡൽഹിയിൽ നടത്തുന്ന കര്‍ഷകര്‍ക്കെതിരെ ഹിന്ദുത്വ നേതാവ് രാഗിണി തിവാരി. കർഷർ ഒഴിഞ്ഞു പോയില്ലെങ്കിൽ ഒഴിപ്പിക്കുമെന്നും ഡൽഹി കലാപം ആവർത്തിക്കുമെന്നും ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അവർ പറഞ്ഞു.

കര്‍ഷകര്‍ പ്രതിഷേധം ഡിസംബര്‍ 17 ന് അകം നിര്‍ത്തിയില്ലെങ്കില്‍ താനും സംഘവും എത്തി കര്‍ഷകരെ ഒഴിപ്പിക്കുമെന്നും മറ്റൊരു ജാഫ്രബാദ് കലാപം ആവര്‍ത്തിക്കുമെന്നാണ് രാഗിണി തിവാരി പറഞ്ഞത്.

പൗരത്വഭേദഗതിക്കെതിരെ ദല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനെതിരെയും ഇവര്‍ സമാനമായ രീതിയില്‍ വിദ്വേഷ പ്രസ്താവന നടത്തിയിരുന്നു.

വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ വര്‍ഗീയ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിന് ഒരു ദിവസം മുമ്പായിരുന്നു ഇവര്‍ ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെ വിദ്വേഷം പ്രചരിപ്പിച്ചത്.

ദല്‍ഹിയില്‍ കലാപം നടന്നതുപോലെ വീണ്ടും കലാപം നടത്തുമെന്ന് വെല്ലുവിളിച്ച് രംഗത്തെത്തിയ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്. പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *