തിരുവനന്തപുരം : സി എം രവീന്ദ്രനെ രാഷ്ട്രീയ ഏജൻസികൾക്ക് തൊടാൻ സാധിക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 12- 12- 2020 ശനിയാഴ്ച വൈകിട്ട് കോവിഡ് അവലോകനത്തിന്റെ ഭാഗമായി പത്രസമ്മേളനം നടത്തിയപ്പോഴാണ് പിണറായി വിജയൻ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. എന്ത് തെളിവാണ് സി എം രവീന്ദ്രനെതിരെ ലഭിച്ചതെന്ന് ഏജൻസികൾ വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. രവീന്ദ്രന് എതിരായ ആരോപണം ആർഎംപി കെട്ടിച്ചമച്ചതാണെന്നും അന്വേഷണ ഏജൻസികൾക്കു മുമ്പിൽ രവീന്ദ്രൻ ഹാജരാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികൾ രക്ഷപെട്ടാലും വേണ്ടില്ല സർക്കാർ പദ്ധതികൾ തകർക്കുകയാണ് കേന്ദ്രഏജൻസികൾ ലക്ഷ്യമെന്ന് പിണറായി ആഞ്ഞടിച്ചു.നാലര വർഷമായി ആയി സർക്കാരിൻറെ പ്രവർത്തനങ്ങളിൽ അഴിമതിയുടെ ഒരു കറുത്ത പാട് പോലും ഉണ്ടായിട്ടില്ല. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കോടികൾ നൽകി ഭരണം അട്ടിമറിക്കുമ്പോഴും അന്വേഷണമില്ല. അന്വേഷണ ഏജൻസികളുടെ നീക്കം തുടക്കത്തിൽ സംശയാസ്പദമായിരുന്നില്ലെങ്കിലും പിന്നീടാണ് ലക്ഷ്യം വ്യക്തമാകുന്നത്.
ശാരീരിക ബുദ്ധിമുട്ടുകൾ ചൂണ്ടികാട്ടി ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടാഴ്ച കൂടി സമയം നീട്ടി തരണമെന്ന് സി എം രവീന്ദ്രൻ കത്തെഴുതി ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിൻറെ ആരോഗ്യനില പരിശോധിക്കുന്നതിനായി പ്രത്യേക മെഡിക്കൽ സംഘം രൂപീകരിക്കുന്നതിന് റിപ്പോർട്ട് പുറത്തിറക്കി. ഇതിന് പിന്നാലെയാണ് സി എം രവിന്ദ്രൻ ആശുപത്രി വിട്ടത്.

