അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് 22ന്

December 11, 2020 - 8:03 pm

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ, കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിന്റെ, പ്രസരണവിഭാഗം ബിസിനസ്സ് യൂണിറ്റിന്റെ മൂലധന നിക്ഷേപ പദ്ധതി, അംഗീകരിക്കുന്നതിനായി സമർപ്പിച്ച പരാതിയിൻമേലുള്ള രണ്ടാമത്തെ പൊതുതെളിവെടുപ്പ് 22ന്  രാവിലെ പത്തിന് എറണാകുളം കളമശ്ശേരി പത്തടിപ്പാലം പി.ഡബ്ല്യു.ഡി റെസ്റ്റ്ഹൗസിൽ നടക്കും. പൊതുതെളിവെടുപ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 21ന് ഉച്ചയ്ക്ക് 12ന് മുൻപ് കത്തു മുഖേനയോ, ഇ-മെയിൽ (kserc@erckerala.org) മുഖേനയോ പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം സെക്രട്ടറിയെ അറിയിക്കണം. തെളിവെടുപ്പ് കോവിഡ് മാനദണ്ഡ പ്രകാരമായിരിക്കും നടത്തുക. പരാതി കമ്മീഷന്റെ വെബ്‌സൈറ്റായ www.erckerala.org യിൽ ലഭിക്കും.

ബന്ധപ്പെട്ട രേഖ:https://www.prd.kerala.gov.in/ml/node/105262

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *