തൊടുപുഴ: തൊടുപുഴ നഗരസഭ തെരഞ്ഞെടെുപ്പിന് പിന്നാലെ സീപിഎം പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. ഏഴാം വാര്‍ഡിലെ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ ഷെരീഫിനെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചെന്നാണ് പരാതി.
തെരഞ്ഞെടുപ്പ് തര്‍ക്കത്തെ തുടര്‍ന്നുളള സംഘര്‍ഷമാണെന്ന് പോലീസ് പറഞ്ഞു. മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് ആദ്യം സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചതെന്നും ആരോപണമുണ്ട്. ഇതിന് പ്രതികാരമായി ലീഗ് സ്ഥാനാര്‍ത്ഥിയുടെ വീട് ആക്രമിക്കുകയായിരുന്നുവെന്നാണ് സൂചന. അബ്ദുള്‍ ഷെരീഫിന്റെ ഭാര്യക്കും സഹോദരനും പരിക്കുണ്ട്.

