ജനീവ: കൊവിഡിന്റെ കുതിപ്പ് തടയാന്‍ സാധിക്കുക വാക്‌സിനുകള്‍ക്കല്ല, മറിച്ച് പൊതുജനാരോഗ്യ നടപടികള്‍ക്കാണെന്ന് ലോകാരോഗ്യ സംഘടന വക്താവായ ഡോ. മാര്‍ഗരറ്റ് ഹാരിസ്. കൊവിഡിനെതിരായ ആദ്യ വാക്‌സിന്‍ ബ്രിട്ടണില്‍ വിതരണം ചെയ്യാന്‍ തയ്യാറാകുന്നതിനിടെയാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം വ്യക്തമാക്കുന്നത്.
‘വാക്‌സിനുകള്‍ ഒരു മികച്ച ഉപകരണമാണ്, അവ രോഗത്തെ ഇല്ലാതാക്കാന്‍ വളരെ സഹായകരമാകും, പക്ഷേ ഏതെങ്കിലും തരത്തിലുള്ള രോഗപ്രതിരോധ തടസ്സം, അതായത് വീണ്ടും അണുബാധ ഉണ്ടാവാതിരിക്കല്‍ പോലുള്ള പ്രതിരോധം തീര്‍ക്കാന്‍ നിലവിലുള്ള വാക്‌സിനുകള്‍ പര്യാപ്തമല്ലെന്നുമാണ് മാര്‍ഗരറ്റ് ഹാരിസ് ജനീവയില്‍ പറഞ്ഞത്. അതിനാല്‍ രോഗ വ്യാപനം തടയാന്‍ ചെയ്യേണ്ടത് പൊതുജനാരോഗ്യ നടപടികള്‍ തന്നെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു



