റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാണാതായ ബിജെപി സ്ഥാനാര്‍ത്ഥി തിരിച്ചെത്തി

December 9, 2020 - 9:55 am

കൊട്ടാരക്കര: കൊല്ലം നെടുവത്തൂര്‍ പഞ്ചായത്തില്‍ നിന്ന് കാണാതായ ബിജെപി സ്ഥാനാര്‍ത്ഥി തിരിച്ചെത്തി. നെടുവത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയായ അജീവ് കുമാറിനെയാണ് കാണാതായത് . തുടര്‍ന്ന് ബന്ധുക്കളും പാര്‍ട്ടിപ്രവര്‍ത്തകരും പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് മാറിനില്‍ക്കുകയായിരുന്നെന്നും തിരിച്ചെത്തിയ അജീവ് കുമാര്‍ കൊട്ടാരക്കര പോലീസിനോട് പറഞ്ഞു.

നാലുദിവസമായി കാണാനില്ലായിരുന്നെങ്കിലും പ്രചരണവുമായി പാര്‍ട്ടിപ്രവര്‍ത്തകര്‍ മുന്നോട്ടുപോവുകയായിരുന്നു. അജീവ് കുമാര്‍ അടുത്തയിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *