ന്യൂഡൽഹി: കർഷകർ കഴിഞ്ഞ യോഗത്തില്‍ അംഗീകരിച്ച ആവശ്യങ്ങള്‍ രേഖാമൂലം എഴുതി നല്‍കി കേന്ദ്രസര്‍ക്കാര്‍. 5-12-200 ശനിയാഴ്ച നടന്ന യോഗത്തിലാണ് നീക്കം. കര്‍ഷകരുടെ ആവശ്യങ്ങളാണ് എഴുതി നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ച കാര്യങ്ങള്‍ രേഖാമൂലം എഴുതി നല്‍കണമെന്ന് കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.
ഇതോടെയാണ് കഴിഞ്ഞ യോഗത്തിന്റെ തീരുമാനങ്ങള്‍ രേഖാമൂലം സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയത്.
പ്രധാനമന്ത്രിയും കൃഷിമന്ത്രിയുമായി നടന്ന ചര്‍ച്ചയിലെ എന്ത് നിലപാടാണ് പ്രധാനമന്ത്രി വിശദീകരിച്ചതെന്ന് യോഗത്തില്‍ അറിയിക്കണമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ പ്രതിനിധി ആവശ്യപ്പെട്ടു. അതിനിടെ കേന്ദ്രസര്‍ക്കാരിനെതിരായ സമരവുമായി മധ്യപ്രദേശില്‍ നിന്നുള്ള കര്‍ഷകര്‍ ദില്ലി – ആഗ്ര ദേശീയപാത ഉപരോധിക്കുകയാണ്. ഹരിയാനയിലെ പല്‍വലിലാണ് ഉപരോധം. ഡൽഹിയിലേക്ക് തിരിച്ച മറ്റൊരു സംഘം കര്‍ഷകരെ ഉത്തര്‍പ്രദേശ് പൊലീസ് മഥുരയില്‍ തടഞ്ഞു. ചര്‍ച്ച അധികം നീട്ടേണ്ടതില്ലെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും യോഗത്തില്‍ സംഘടനകള്‍ ആവശ്യപ്പെട്ടു.

