പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി ഡിസംബർ 10 ന് തറക്കല്ലിടും

ന്യൂഡല്‍ഹി :പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 2020 ഡിസംബർ 10 ന് തറക്കല്ലിടും. 970 കോടി രൂപ നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്ന മന്ദിരത്തിന്റെ നിര്‍മ്മാണം 2022 ഒക്ടോബറോടെ പൂര്‍ത്തിയാക്കാനാണ് തീരുമാനം.പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് പ്രധാനമന്ത്രി ഭൂമി പൂജ നടത്തും

നിലവിലെ പാര്‍ലമെന്റ് കെട്ടിടം ബ്രിട്ടീഷ് കാലത്ത് നിര്‍മ്മിച്ചതാണ്.
നിലവില്‍ ലോക്സഭയില്‍ 543 അംഗങ്ങളും രാജ്യസഭയില്‍ 245 അംഗങ്ങളുമാണ് ഉള്ളത്. 1921 ഫെബ്രുവരി 12നാണ് ഇതിന്റെ തറക്കല്ലിട്ടത്. 83 ലക്ഷം രൂപ ചെലവില്‍ ആറ് വര്‍ഷം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് .

ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരം 90 വര്‍ഷം പഴക്കം ചെന്നതാണ്. ഇതിനോട് ചേര്‍ന്ന് മന്ത്രിമാരുടെയും എംപിമാരുടെയും ഓഫീസുകളടക്കമുള്ള പുതിയ കെട്ടിടം പണിയാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →