മുഖത്ത് വെടിയേറ്റ് ചികിത്സയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു.

വെസ്റ്റ് വെര്‍ജിനിയ: പാര്‍ക്കിങ് പരാതി അന്വേഷിക്കുന്നതിനിടെ മുഖത്ത് വെടിയേറ്റ് ചികിത്സയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു. വെസ്റ്റ് വെര്‍ജിനിയ പൊലീസ് ഉദ്യോഗസ്ഥയായ കേസി ജോണ്‍സണ്‍(28) ആണ് മരിച്ചത്. ഇക്കാര്യം സിറ്റി ഓഫ് ചാള്‍സ്റ്റണ്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ പുറംലോകത്തെ അറിയിച്ചു.ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് കേസി മരിച്ചത്.

2020 ഡിസംബർ ആദ്യവാരം തന്റേതല്ലാത്ത പാര്‍ക്കിങ് ലോട്ടില്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി അന്വേഷിക്കുന്നതിനിടെയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് വെടിയേറ്റത്.

പ്രതിയായ ജോഷ്വ ഫിലിപ്പ്(38) ഉദ്യോഗസ്ഥയുമായി തര്‍ക്കിക്കുകയും തന്റെ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് കേസിയുടെ മുഖത്തേക്ക് വെടിയുതിര്‍ക്കുകയുമായിരുന്നു.കേസിയും തിരിച്ച്‌ വെടിവെച്ചു. പരിക്കേറ്റ ഫിലിപ്പ് ചികിത്സയിലാണ്. 2017ല്‍ സര്‍വ്വീസില്‍ പ്രവേശിച്ച കേസി 2019ലാണ് പട്രോള്‍ ഓഫീസറായി ചാര്‍ജെടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →