പോലീസ് സ്‌റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

ന്യൂ ഡല്‍ഹി: പോലീസ് സ്‌റ്റേഷനുകള്‍ ,കേന്ദ്ര അന്വേഷണ ഏജന്‍സികളായ സിബിഐ. എന്‍ഐഎ, ഇഡി ഉള്‍പ്പടെയുളള എല്ലാ അന്വേഷണ ഏജന്‍സികളിലും സിസി ടിവിയും ശബ്ദ റെക്കാര്‍ഡിംഗ് സംവിധാനവും സ്ഥാപിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഭരണഘടനയിലെ 21-ാം വകുപ്പുപ്രകാരം വ്യക്തി സ്വാതന്ത്ര്യത്തിനുളള മൗലീകാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് കോടതിയുടെ നടപടി. പോലീസ് കസ്റ്റഡിയില്‍ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി കോടതി നിരീക്ഷിച്ചു. പഞ്ചാബില്‍ നടന്ന കസ്റ്റഡി മര്‍ദ്ദനം സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി ഉത്തരവ്.

എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ഇതിന് വേണ്ട സംവിധാനം സംസ്ഥാന സര്‍ക്കാരുകള്‍ ഒരുക്കണം. ചോദ്യം ചെയ്യുന്ന മുറി, ലോക്ക്പ്പ്, പ്രവേശന കവാടം, ഇടനാഴികള്‍, ഇന്‍സ്‌പെക്ടര്‍മാരുടെ മുറികള്‍ തുടങ്ങി എല്ലായിടത്തും സിസിടിവിയും ശബ്ദറെക്കാര്‍ഡിംഗ് സംവിധാനവും സ്ഥാപിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. റെക്കാര്‍ഡ് ചെയ്യുന്ന രേഖകള്‍ 18 മാസം അതാത് ഓഫീസുകളില്‍ സൂക്ഷിക്കണം. ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് ആറ് ആഴ്ച്ചക്കുളളില്‍ സ്ഥാപനങ്ങള്‍ കര്‍മ്മ പദ്ധതി തയ്യാറാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നര്‍ക്കോട്ടിക്ക് ബ്യോറോ,റവന്യൂ ഇന്‍റലിജന്‍സ് തുടങ്ങിയ ഏജന്‍സികള്‍ക്കും ഇത് ബാധകമാണ് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →