റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കളിക്കുന്നതിനിടെ നാലുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. രക്ഷാപ്രവര്‍ത്തനം തുടരുന്നു. മഹോബ ജില്ലയില്‍ 2-12-2020 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവം. കുട്ടി കുഴല്‍ക്കിണറില്‍ 30 അടി താഴ്ചയിലേക്കാണ് വീണത്. മാതാപിതാക്കള്‍ കൃഷിയിടം നയ്ക്കുന്നതിനിടെയാണ് സംഭവം.

ദേശീയ ദുരന്തനിവാരണ സേനയുടെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെയും അംഗങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി ലക്‌നൗവില്‍ നിന്ന് വിളിച്ചിട്ടുണ്ട്. ആരോഗ്യ വിഭാഗം ജീവനക്കാരും സ്ഥലത്ത് എത്തി.
കുഴല്‍ക്കിണറില്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു. കുട്ടി കരയുന്നത് കേള്‍ക്കാമെന്ന് പൊലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *