റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇറാന്‍ ആണവ ശാസ്ത്രഞ്ജന്റെ കൊല: പശ്ചിമേഷ്യ വീണ്ടും അശാന്തിയിലേക്ക്

December 2, 2020 - 11:20 am

റിയാദ്: ഇറാന്റെ ആണവ പദ്ധതികളുടെ പ്രധാനപ്പെട്ട ബുദ്ധി കേന്ദ്രമായ ശാസ്ത്രഞ്ജന്‍ മൊഹ്സെന്‍ ഫക്രിസാദെ കൊല്ലപ്പെട്ട സംഭവത്തലില്‍
പങ്കില്ലെന്ന് സൗദി അറേബ്യ വിദേശകാര്യ സഹമന്ത്രി അഡെല്‍ അല്‍ ജുബീര്‍. ശാസ്ത്രജ്ഞന്റെ മരണത്തിനു പിന്നില്‍ സൗദി അറേബ്യയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവദ് സരീഫ് ആരോപിച്ചിരുന്നു. കൊലപാതകങ്ങളില്‍ ഏര്‍പ്പെടുന്നത് സൗദി അറേബ്യയുടെ നയമല്ലെന്ന് അല്‍ ജുബീര്‍ ട്വിറ്ററിലൂടെ പറഞ്ഞു. ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ വെള്ളിയാഴ്ചയാണ് സായുധ തീവ്രവാദികളാണ് ഫക്രിസാദെ കൊലപ്പെടുത്തിയതെന്ന് ഇറാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യ ഇറാനുമായുള്ള നയതന്ത്ര ബന്ധം 2016ന്റെ തുടക്കത്തില്‍ അവസാനിപ്പിച്ചിരുന്നു

കാറിന് നേരെ ബോംബെറിഞ്ഞ ആക്രമികള്‍ മൊഹ്സെനെ വെടിവച്ചു കൊല്ലുകയായിരുന്നു. കിഴക്കന്‍ ടെഹ്‌റാനിലെ പ്രാന്തപ്രദേശമായ അബ്സാര്‍ഡിലൂടെ വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ ഫക്രിസാദെയെ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് ഇറാന്‍ പ്രതിരോധമന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച്- ഇന്നൊവേഷന്‍ ഓര്‍ഗനൈസേഷന്റെ തലവനായിരുന്നു ഫക്രിസാദെ.ഫക്രിസാദ സഞ്ചരിച്ചിരുന്ന നിസാന്‍ കാറിന് ചുറ്റും വെടിയുണ്ടകള്‍ തുളച്ചുകയറിയത് കാണാം. കൂടാതെ റോഡില്‍ രക്തം വാര്‍ന്നൊലിക്കുന്നതിന്റെ ചിത്രങ്ങളും ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.ഫക്രിസാദെയുടെ അംഗരക്ഷകര്‍ക്കും വെടിയേറ്റിരുന്നു. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശാന്തമായിരുന്ന പശ്ചിമേശയ്ന്‍ രാഷ്ട്രീയത്തെ വീണ്ടും മോശം സ്ഥിതിയിലേക്ക് കൊണ്ടുപോകുന്ന ആക്രമണമാണിതെന്ന് പറയാം. ഫക്രിസാദയുടെ കൊലപാതകം വലിയ പ്രകോപനമായാണ് കണക്കാക്കുന്നതെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *