മുണ്ടക്കയം: കാറും ബൈക്കും കൂട്ടിയിടിച്ച് ആറുവയസുളള കുട്ടി മരണമടഞ്ഞു. .മുണ്ടക്കയം പുലിക്കുന്ന് സ്വദേശികളായ ആഞ്ഞിലിമൂട്ടില്‍ സംഗീത്-അനുമോള്‍ ദമ്പതികളുടെ മകനായ സജ്ജയ് (6) ആണ് മരണമടഞ്ഞത്. ഞായറാഴ്ച (29.11.2020) വൈകിട്ട് ഏഴുമണിയോടെ മുണ്ടക്കയം പൈങ്ങനക്കുസമീപമാണ് അപകടമുണ്ടായത്.
എതിര്‍ ദിശകളില്‍ നിന്നും വന്ന കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. സജ്ജയ് അപകടസ്ഥലത്തുവച്ചുതന്നെ മരണമടഞ്ഞു. പരിക്കേറ്റ സംഗീത് ,അനുമോള്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കുമാറ്റി. സജ്ജയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

