മുംബൈ: പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കുന്ന കോവിഡ് വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ 18നും 65നും മദ്ധ്യേയുളളവര്‍ക്കാണ് നല്‍കുകയെന്ന് പൂനെയിലെ സിറം ഇന്‍സ്റ്റിറ്റിറ്റ്യൂട്ട്. 18ന് താഴെയും 65ന് മുകളിലും ഉളളവര്‍ക്ക് ക്ലിനിക്കല്‍ ട്രയല്‍ നടത്താത്തതാണ് അതിന് കാരണം. ഇന്ത്യയില്‍ ആദ്യം വിപണിയിലെത്തുന്നത് കോവിഷീല്‍ഡ് എന്ന് നാമധേയത്തിലുളള കോവിഡ് വാക്‌സിനാണ്.
വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങളും പൂര്‍ത്തിയായതിനാല്‍ വാക്സിന്‍ പുറത്തിറക്കാനുളള സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുകയാണ് സിറം ഇന്‍സ്റ്റിറ്റിറ്റ്യൂട്ട്. രണ്ടാഴ്‌ചയ്ക്കകം അവ ലഭ്യമാകുന്നതിനുളള അപേക്ഷ നല്‍കും. ഡിസംബര്‍ അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. പക്ഷെ രോഗം ഗുരുതരമാവാന്‍ സാധ്യതയുളള പ്രായവിഭാഗങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കില്ല.