കൊല്ലം: ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് 13,805 ഉദ്യോഗസ്ഥരെ നിയോഗിച്ചു. 2,761 പോളിംഗ് ബൂത്തുകളിലായാണ് നിയമനം .
ഇതുകൂടാതെ 2,878 പേരാണ് റിസര്‍വ്ഡ് ലിസ്റ്റിൽ. റിസര്‍വ് ലിസ്റ്റിലുള്ളവരും ചേര്‍ത്ത് ആകെ 16,683 ഉദ്യോഗസ്ഥരാണ് ഉള്ളത്.
ഓരോ ബൂത്തിലും ഒരു പ്രിസൈഡിംഗ് ഓഫീസര്‍, ഒരു ഫസ്റ്റ് പോളിങ് ഓഫീസര്‍, രണ്ട് പോളിങ് ഓഫീസര്‍മാര്‍, ഒരു പോളിങ് അസിസ്റ്റന്റ് തുടങ്ങിയ അഞ്ചംഗ സംഘമാണ് ഉണ്ടായിരിക്കുക.