റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ധന വില വീണ്ടും കുതിച്ചുയരുന്നു, 10 ദിവസത്തിനിടെ പെട്രോള്‍, ഡീസല്‍ വില കൂടുന്നത് എട്ടാം തവണ

November 29, 2020 - 10:45 am

തിരുവനന്തപുരം : ഇന്ധന വില വീണ്ടും കുതിച്ചു കയറുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റമാണ് ഇന്ധനവില കുതിച്ചുയരാൻ കാരണമായത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 84.15 പൈസയായി. 77.86 പൈസയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടാം തവണയാണ് പെട്രോള്‍, ഡീസല്‍ വില കൂടുന്നത്.

കൊച്ചിയില്‍ പെട്രോള്‍ വിലയില്‍ 21 പൈസയും ഡീസല്‍ വിലയില്‍ 31 പൈസയും കൂടി. പെട്രോള്‍ വില ലിറ്ററിന് 82.54 രൂപയാണ്. ഡീസലിന് 74.44രൂപയാണ് വില.

പത്തുദിവസത്തിനിടെ,ഒരു ലിറ്റര്‍ പെട്രോളിന് ഒരു രൂപയിലധികമാണ് ഉയര്‍ന്നത്. ഡീസലിന് രണ്ടുരൂപയുടെ അടുത്തും വര്‍ധിച്ചിട്ടുണ്ട്.രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില 45 ഡോളര്‍ കടന്നു.

രാജ്യം പ്രധാനമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില 48 ഡോളര്‍ കടന്നിരിക്കുകയാണ്.കഴിഞ്ഞ രണ്ട് മാസമായി ഇന്ത്യന്‍ എണ്ണ കമ്പനികള്‍ നിര്‍ത്തിവച്ചിരുന്ന പ്രതിദിന വില നിര്‍ണയം നവംബര്‍ 20ന് പുന്നരാരംഭിച്ചതോടെയാണ് വില വീണ്ടും ഉയര്‍ന്നു തുടങ്ങിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *