റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജോലി ലഭിക്കാനായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായ പിതാവിനെ കഴുത്തറുത്ത് കൊന്നു

November 23, 2020 - 9:31 am

റാഞ്ചി: ജോലി ലഭിക്കനായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരാനായ പിതാവിനെ കഴുത്തറുത്ത് കൊന്നു. ജാര്‍ഖണ്ഡിലെ രാംഗര്‍ ജില്ലയിലാണ് സംഭവം. സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് ജീവനക്കാരനായ 55 കാരനെയാണ് മകന്‍ കൊലപ്പെടുത്തിയത്.സര്‍വീസിലിരിക്കെ ജീവനക്കാരന്‍ മരിച്ചാല്‍ അയാളുടെ അടുത്ത ബന്ധുവിന് ജോലിലഭിക്കുമെന്നതിനാലാണ് പിതാവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

സിസിഎല്ലിലെ സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പില്‍ ഹെഡ് സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തുവരികയായിരുന്നു കൃഷ്ണറാം. കഴിഞ്ഞ വ്യാഴാഴ്ച(19.11.2020) പുലര്‍ച്ചെയാണ് കൃഷ്ണയെ കഴുത്തറുത്ത നിലയില്‍ കാണപ്പെട്ടത്. കൃഷ്ണയുടെ മൂത്തമകനായ 35 വയസുകാരനാണ് ് ഇയാളെ കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. കൃഷ്ണയുടെ മൊബൈല്‍ ഫോണും കൊല്ലാന്‍ ഉപയോഗിച്ച ചെറിയ കത്തിയും പോലീസ് കണ്ടെടുത്തു.

പിതാവിന്റെ ജോലി ലഭിക്കാനാണ് താന്‍ കൊല ചെയ്തതെന്ന് മകന്‍ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു.സര്‍വീസിലിരിക്കെ ജീവനക്കാരന്‍ മരിച്ചാല്‍ ബന്ധുവിന് ജോലി നല്‍കുകയെന്നത് സിസിഎല്ലിന്‍റെ നയമാണ്. ഇത് പ്രതീക്ഷിച്ചാണ് കൊല നടത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *