റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് ക്ളീന്‍ ചിറ്റില്ലെന്ന് എൻ സി ബി

November 21, 2020 - 4:42 pm

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് ക്ളീന്‍ ചിറ്റില്ലെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. മറ്റ് പ്രതികള്‍ നല്‍കിയ മൊഴികള്‍ ബിനീഷിനെതിരായ കേസില്‍ നിര്‍ണായകമാകുമെന്നും ആവശ്യമെങ്കില്‍ ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും എന്‍ സി ബി അറിയിച്ചു. ബിനീഷ് ലഹരി ഇടപാട് നടത്തിയെന്നും ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നുമാണ് മൊഴി. ബിനീഷിന്റെ മൊഴി രേഖപ്പെടുത്തിയെന്നും എന്‍സിബി കോടതിയില്‍ അറിയിച്ചിരുന്നു.

മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ പരപ്പന ആഗ്രഹാര ജയിലിലേക്ക് മാറ്റി. കസ്റ്റഡി അപേക്ഷ എന്‍സിബി നീട്ടി ആവശ്യപ്പെട്ടില്ല. ഇതേ തുടര്‍ന്നാണ് ജയിലിലേക്ക് മാറ്റിയത്. ബിനീഷിനെ നാല് ദിവസമാണ് എന്‍സിബി ചോദ്യം ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *