ബിനീഷിനെ അമ്മയില്‍ നിന്ന് പുറത്താക്കേണ്ടതില്ലെന്ന് താര സംഘടന

ബെംഗളൂരു: എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ താര സംഘടനയായ അമ്മയില്‍ നിന്ന് ഇപ്പോള്‍ പുറത്താേേക്കണ്ടില്ലെന്ന് തീരുമാനം. ലഹരിമരുന്നുകേസുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ ഇഡി അറസ്റ്റ് ‌ചെയ്തിരുന്നത്. സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.

ബിനീഷിനെ പുറത്താക്കണമെന്ന് നടിമാര്‍ ഉള്‍പ്പടെ സംഘടനയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ നടപടി വേണ്ടെന്നാണ് ഭൂരിപക്ഷാഭിപ്രായം. ബിനീഷിനോട് വിശദീകരണം തേടാനും അമ്മ യോഗത്തില്‍ തീരുമാനിച്ചു. ദിലീപിനെ പുറത്താക്കിയ അമ്മ ബിനീഷിനേയും പുറത്താക്കണമെന്നും സംഘടനയില്‍ രണ്ട് നീതി പാടില്ലെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യത്തോട് എല്‍ഡിഎഫ് എംഎല്‍എമാര്‍ കൂടിയായ മുകേഷും. ഗണേഷ്‌കുമാറും എതിര്‍പ്പ് പ്രകടിപ്പിച്ചു.

അക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തിയ നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായ ഇടവേളബാബുവിനെതിരെ നടപടി വേണ്ടെന്നും എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. അതേസമയം നടി പാര്‍വ്വതി തിരുവോത്തിന്റെ അമ്മയില്‍ നിന്നുളള രാജി സംഘടന അംഗീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →