കട്ടപ്പന: ഇടുക്കി വനത്തിനുളളില്‍ കണ്ടെത്തിയ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാനായില്ല. 30-40 വയസ് തോന്നിക്കുന്ന യുവാവിന്റേതാണ് മൃതദേഹം. കഴിഞ്ഞ ബുധനാഴ്‌ച(18/11/2020) വനത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടയില്‍ വനപാലകരാണ് മൂന്നാഴ്‌ചയോളം പഴക്കമുളള മൃദേഹം കണ്ടെത്തിയത്.
ആളെ തിരിച്ചറിയാന്‍ കഴിയാതായതോടെ കട്ടപ്പന പോലീസ് നാട്ടുകാരുടെ സഹായം തേടിയിരിക്കുകയാണ്. അടുത്ത നാളില്‍ മേഖലയിലെ വീടുകളില്‍ നിന്ന് കാണാതായിട്ടുളളവരെക്കുറിച്ചാണ് അന്വേഷണം നടത്തുന്നത്. അങ്ങനെ ആരെക്കുറിച്ചെങ്കിലും അറിവുളളവര്‍ കട്ടപ്പന പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയച്ചു. മൃതദേഹത്തിന് സമീപത്തുനിന്ന് വിഷക്കുപ്പികള്‍ കണ്ടെടുത്തിയിരുന്നു. കട്ടപ്പന എസ്‌ഐ സന്തോഷ് സജീവിന്റെ നേതൃത്വത്തിലാണ്‌അന്വേഷണം.




