റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഏഴ് രാജ്യങ്ങളില്‍ വെല്ലുവിളിയായി മിങ്കുകളിലെ ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസ്

November 20, 2020 - 4:16 pm

ജനീവ: ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ്‌സ്, ദക്ഷിണാഫ്രിക്ക, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫറോ ദ്വീപുകള്‍, റഷ്യ, യുഎസ് തുടങ്ങിയ ഏഴ് രാജ്യങ്ങളില്‍ വെല്ലുവിളിയായി മിങ്കുകളിലെ ജനിതക വ്യതിയാനം സംഭവിച്ച കൊവിഡ് വൈറസ്. ഇത്തരം വൈറസിനെ പ്രതിരോധിക്കാന്‍ ഇപ്പോള്‍ കണ്ടെത്തുന്ന വാക്‌സിനുകള്‍ക്ക് കഴിയുമോയെന്ന ഭീതിയും ലോകത്തെ ആശങ്കയിലാക്കുന്നുണ്ട്. ഡെന്‍മാര്‍ക്ക്, അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ് മിങ്കുകളില്‍ ജനിതക വ്യതിയാനം സംഭവിച്ച കൊറോണവൈറസ് കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ഡെന്മാര്‍ക്കിനെയും അമേരിക്കയെയും കൂടാതെ, ഇറ്റലി, നെതര്‍ലാന്റ്സ്, സ്പെയിന്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ ഇത്തരത്തില്‍ കൊറോണവൈറസ് കണ്ടെത്തി. മിങ്കുകളില്‍ കൊറോണവൈറസ് കണ്ടെത്തിയതിനും 12 പേരില്‍ വൈറസ് ബാധിച്ചതിനും പിന്നാലെ ഡെന്‍മാര്‍ക്കില്‍ കനത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ജനിതകമാറ്റം ഭാവിയിലെ ഏതെങ്കിലും വാക്സിനുകളുടെ ഫലപ്രാപ്തിയെ അപകടപ്പെടുത്തുമോയെന്ന് കേപ്പന്‍ഹേഗന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

17 ദശലക്ഷം മിങ്കുകളെ രാജ്യത്ത് കൊന്നൊടുക്കുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രസ്താവന വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. മിങ്കുകളിലൂടെയുള്ള കൊവിഡ് വ്യാപനം തടയാനാണ് ഇവയെ കൂട്ടത്തോടെ കൊല്ലുന്നതെന്ന് അധികൃതര്‍ പറയുന്നു. നീര്‍നായ ഗണത്തില്‍ പെടുന്ന മിങ്കുകള്‍ ഡെന്മാര്‍ക്കില്‍ വളരെ കൂടുതലാണ്. ഇവിടെ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മിങ്കുകളെ വന്‍തോതില്‍ കയറ്റി അയക്കുന്നുണ്ട്. 12 പേരില്‍ കണ്ടെത്തിയ പുതിയ തരം കൊറോണവൈറസിനെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *