റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വുഹാനിലെ കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ച് റിപ്പോർട്ട് ചെയ്ത ചൈനീസ് പത്രപ്രവർത്തകയ്ക്ക് അഞ്ച് വർഷം തടവ് ലഭിച്ചേക്കും.

November 20, 2020 - 4:57 pm

ഷാങ്ഹായ്: വുഹാനിലെ കൊറോണ വൈറസ് പകർച്ചവ്യാധിയെക്കുറിച്ച് റിപ്പോർട്ട് ചെയ്ത ചൈനീസ് മാധ്യമപ്രവർത്തകയ്ക്ക് അഞ്ച് വർഷം തടവ് ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. സ്വതന്ത്ര മാധ്യമ പ്രവർത്തകയായ ഷാങ് ഹാന്റെ പേരിൽ നവംബർ 16 ന് വിശദമായ കുറ്റപത്രം സമർപ്പിച്ചു.
ചൈനീസ് നഗരമായ വുഹാനിൽ കഴിഞ്ഞ വർഷം പുറത്തു വന്ന കൊറോണ മഹാമാരിയുടെ വാർത്തകൾ റിപ്പോർട്ട് ചെയ്ത ഷാങ് ഹാനെ 2020 മെയ് മാസത്തിൽ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
പുതുതായി പുറത്തിറങ്ങിയ കുറ്റപത്രം പ്രകാരം ‘പ്രശ്നങ്ങൾ ചികഞ്ഞെടുത്ത് കുഴപ്പമുണ്ടാക്കുന്നു’ എന്ന കുറ്റമാണ് ഷാങിനെതിരെ ചുമത്തിയിരിക്കുന്നത് . ചൈനയിലെ പൊതു പ്രവർത്തകർക്കും മാധ്യമപ്രവർത്തകർക്കും എതിരെ പലപ്പോഴും ആരോപിക്കപ്പെടുന്ന കുറ്റമാണിത്.

കോവിഡ് -19 മഹാമാരിയുടെ ആദ്യ പ്രഭവകേന്ദ്രത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നതിനായി ഫെബ്രുവരി ആദ്യം ഷാങ് ഷായ്ഹായിൽ നിന്ന് വുഹാനിലേക്ക് പോയതായി പറയപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *